മൊഹാലി: ഐ.പി.എല്ലില്‍ അശ്വിന്‍ ബോള്‍ ചെയ്യുമ്പോള്‍ സ്‌ട്രൈക്കറായ ബാറ്റ്‌സ്മാനേക്കാള്‍ പേടി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ബാറ്റ്‌സ്മാനായിരിക്കും. മങ്കാദിങ്ങിലൂടെ വിക്കറ്റ് പോയാലോ എന്ന പേടി. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ശേഷം മിക്ക ബാറ്റ്‌സ്മാന്‍മാരും ചിന്തിക്കുന്നത് ഇങ്ങനെയാണ്. 

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ ബോള്‍ ചെയ്യാനെത്തിയപ്പോള്‍ ക്രീസില്‍ വളരെ കരുതലോടെയാണ് ഡേവിഡ് വാര്‍ണര്‍ നിന്നത്.

ഏഴാം ഓവര്‍ എറിയാനായി അശ്വിന്‍ എത്തി. ഡേവിഡ് വാര്‍ണറായിരുന്നു നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. അശ്വിന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ക്രീസിന് പുറത്തിറങ്ങാന്‍ ഒരുങ്ങുകയായിരുന്നു വാര്‍ണര്‍. എന്നാല്‍ മങ്കാദിങ് ഓര്‍മ്മ വന്ന ഓസീസ് താരം വേഗം തന്നെ ഏന്തിവലിഞ്ഞ് ബാറ്റ് ക്രീസില്‍ കുത്തി. 

 

Content Highlights: David Warner cautious vs R Ashwin during KXIP vs SRH game