ജയ്പുര്‍: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് മനോഹരമായ ഒരു നിമിഷം ബെന്‍ സ്‌റ്റോക്ക്‌സ് സമ്മാനിച്ചു. ഒരു സൂപ്പര്‍ മാന്‍ ക്യാച്ചിലൂടെ കേദര്‍ ജാദവിനെ പുറത്താക്കിയാണ് രാജസ്ഥാന്‍ പേസ് ബൗളര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

ചെന്നൈ ഇന്നിങ്‌സിലെ ആറാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ജോഫ്ര ആര്‍ച്ചറുടെ വൈഡ് ഷോര്‍ട്ട് പന്ത് കട്ട് ചെയ്യാനുള്ള ജാദവിന്റെ ശ്രമം സ്റ്റോക്ക്‌സിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. 

ഇടത്തേക്ക് ഡൈവ് ചെയ്ത് വായുവില്‍ ഉയര്‍ന്ന് സ്‌റ്റോക്ക്‌സ് പന്ത് കൈപ്പിടിയിലൊതുക്കി. പുറത്താകുമ്പോള്‍ ആറു പന്തില്‍ ഒരു റണ്ണായിരുന്നു ജാദവിന്റെ സമ്പാദ്യം. 

 

Content Highlights: Ben Stokes Takes Spectacular Flying Catch To Dismiss Kedar Jadhav