ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്ക്‌സ് ഇനി ടീമിനൊപ്പമുണ്ടാകില്ല. ഐ.പി.എല്‍ സീസണിലെ മത്സരങ്ങള്‍ അവസാനിപ്പിച്ച് ബെന്‍ സ്റ്റോക്ക്‌സ് ദേശീയ ടീമിനൊപ്പം ചേരാന്‍ നാട്ടിലേക്ക് മടങ്ങി. ലോകകപ്പിന് മുമ്പായി ടീമെന്ന നിലയിലുള്ള ഇംഗ്ലണ്ടിന്റെ മുന്നൊരുക്കത്തിനാണ് ഇത്.

രാജസ്ഥാനില്‍ നിന്ന് മടങ്ങുമ്പോഴുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്റ്റോക്ക്‌സ് വികാരാധീനനായി. 'ഇംഗ്ലണ്ട് ടീമിനും ഡര്‍ഹാമിനും ശേഷം ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്' - സ്‌റ്റോക്ക്‌സ് പറയുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുമ്പാണ് സ്റ്റോക്ക്‌സ് ടീമംങ്ങളോട് സംസാരിച്ചത്‌.

ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ 123 റണ്‍സും ആറു വിക്കറ്റുമാണ് സ്റ്റോക്ക്‌സ് നേടിയത്. ഏറ്റവുമയര്‍ന്ന സ്‌കോര്‍ 46 റണ്‍സാണ്. ഏറ്റവും മികച്ച ബൗളിങ് പ്രകടനം 39 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതും. 20.50 ആണ് ബാറ്റിങ് ശരാശരി.

 

Content Highlights:  Ben Stokes’ Emotional Speech Ahead of RR vs SRH