ഹൈദരാബാദ്: ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇടം നേടി ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ എലിമിനിറ്റേര്‍ മത്സരത്തിനിടെയാണ് അമിത് മിശ്ര ഒരു മോശം റെക്കോഡ് സമ്പാദിച്ചത്. 

ഫീല്‍ഡറെ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. യൂസുഫ് പഠാനാണ് ഇത്തരത്തില്‍ നേരത്തെ പുറത്തായ ബാറ്റ്‌സ്മാന്‍. മത്സരത്തിന്റെ അവസാന ഓവറിലാണ് സംഭവം. 

ഖലീല്‍ അഹമ്മദ് എറിഞ്ഞ നാലാം പന്തില്‍ സിംഗിളിനായി ശ്രമിച്ച അമിത് മിശ്ര ഖലീല്‍ അഹമ്മദിന്റെ ത്രോ തടയുകയായിരുന്നു. തുടര്‍ന്ന് വീഡിയോ റിവ്യൂവിലൂടെ ഔട്ട് വിധിച്ചു. എന്നാല്‍ അഞ്ചാമത്തെ പന്ത് ബൗണ്ടറിയിലെത്തിച്ച് കീമോ പോള്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. 

Content Highlights: Amit Mishra given out obstructing the field joins unwanted list IPL 2019