ബെംഗളൂരു: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ എബി ഡിവില്ലിയേഴ്‌സിന്റെ ആ സിക്‌സ് കണ്ട് ആരാധകര്‍ ചോദിച്ചു; 'ഇത് എന്തിനുണ്ടായ കുഞ്ഞാണാവോ?'ഇങ്ങനെ ചോദിച്ചതിലും കാര്യമുണ്ട്. ഒറ്റക്കൈ കൊണ്ട് ഡിവില്ലിയേഴ്‌സ് അടിച്ച ആ സിക്‌സ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. അതും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ. 

19-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ആ മനോഹര സിക്‌സ്. ഷമിയുടെ ഫുള്‍ടോസ് ഡെലിവറി ദക്ഷിണാഫ്രിക്കന്‍ താരം മേല്‍ക്കൂരയ്ക്ക് മുകളിലെത്തിക്കുകയായിരുന്നു. 95 മീറ്റര്‍ ദൂരത്താണ് പന്ത് ചെന്നുപതിച്ചത്. 

മത്സരത്തില്‍ മികച്ച ഫോമിലായിരുന്ന ഡിവില്ലിയേഴ്‌സ് 44 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 82 റണ്‍സ് അടിച്ചുകൂട്ടി. അഞ്ചാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സും സ്റ്റോയ്ന്‍സും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.

 

Content Highlights: AB De Villiers Hits Stupendous One-Handed Six Off Mohammed Shami