കളിയില്‍ മാന്യത പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്ത് ഐ.പി.എല്‍ ക്യാപ്റ്റന്‍മാര്‍

പതിനൊന്നാം ഐ.പി.എല്‍ മാമാങ്കത്തിന് വാംഖഡെസ്റ്റേഡിയത്തില്‍ വര്‍ണാഭമായ കൊടിയേറ്റം. കളിക്കിറങ്ങും മുന്‍പ് എട്ട് ടീം ക്യാപ്റ്റന്‍മാരും നടത്തിയ പ്രതിജ്ഞയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. മാന്യന്‍മാരുടെ കളിയെന്ന് പേര് കേട്ട ക്രിക്കറ്റില്‍ ഈ അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങള്‍ കൂടി കണക്കിലെടുത്താവണം ഇങ്ങനൊരു പ്രതിജ്ഞ. പ്രതിജ്ഞയില്‍ പറയും പോലെ കളിയുടെ നിയമങ്ങള്‍ക്ക് വിധേയമായും സഹ കളിക്കാരോട് മാന്യത പുലര്‍ത്തിയുമായിരിക്കും ഇത്തവണത്തെ ഐ.പി.എല്‍ എന്ന് പ്രത്യാശിക്കാം 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section