പുണെ: ഐ.പി.എല്ലില്‍ താരങ്ങള്‍ക്കൊപ്പം താരമാകുകയാണ് താരങ്ങളുടെ കുഞ്ഞുമക്കളും. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ എം.എസ് ധോനി, ഹര്‍ഭജന്‍ സിങ്ങ്, സുരേഷ് റെയ്‌ന എന്നിവരുടെ മക്കളാണ് വി.ഐ.പി ബോക്‌സിലെ ശ്രദ്ധാകേന്ദ്രം. അച്ഛന്‍മാരുടെ കളി അമ്മയോടൊപ്പമിരുന്ന് കുഞ്ഞുങ്ങള്‍ കാണുന്ന കാഴ്ച്ച മനോഹരമാണ്.

ധോനിയുടെ മകള്‍ സിവ നേരത്തെ തന്നെ ക്രിക്കറ്റ് പ്രേമികളുടെ കുഞ്ഞോമനയാണ്. എന്നാല്‍ ഇപ്പോള്‍ റെയ്‌നയുടെ മകള്‍ ഗ്രാസിയയും ഭാജിയുടെ മകള്‍ ഹിനായയും താരങ്ങളായി മാറിയിരിക്കുകയാണ്. ഐ.പി.എല്ലിനിടയില്‍ മൂന്നുപേരും ഉറ്റചങ്ങാതിമാരാകുകയും ചെയ്തു. മൂന്നു പേരും ഒരുമിച്ച കളിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. 

എന്നാല്‍ ഹിനായയും സിവയും തമ്മില്‍ യാത്ര പറയുന്നൊരു വീഡിയോയാണ് ഇപ്പോള്‍ ഹിറ്റ്. ഹര്‍ഭജന്‍ സിങ്ങ് തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. ലിഫ്റ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഹിനായ സിവയെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

Content Highlights: Ziva Dhoni saying goodbye to Harbhajan Singh's daughter Hinaya will melt your heart