ചെന്നൈ: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ഫൈനലിനുള്ള തയ്യാറെടുപ്പിലാണ്. ഒന്നാം ക്വാളിഫയറില്‍ മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടത്തത്. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ധോനിയുടെ ചുമലിലേറിയാണ് ചെന്നൈയുടെ യാത്ര. 

നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈയെക്ക് തുണയായ ധോനിക്ക് കിരീടത്തിലൂടെ അര്‍ഹിച്ച സമ്മാനം നല്‍കണമെന്നാണ് സഹതാരം സുരേഷ് റെയ്‌നയുടെ ആഗ്രഹം. ധോനിക്ക് വേണ്ടി കിരീടം നേടുമെന്നും റെയ്‌ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ഇത്തവണ ടീം ഫൈനലിലെത്തിയപ്പോള്‍ ധോനി കുറച്ച് വികാരാധീനനായിരുന്നു. 2008 മുതല്‍ ചെന്നൈയ്ക്കായി ധോനി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ടീമിനെ അത്രയ്ക്ക് സംരക്ഷിക്കുന്നുണ്ട്. ടീമിനെ നിരാശയില്‍ നിന്ന് പലപ്പോഴും കര കയറ്റിയിട്ടുള്ളത് ധോനിയാണ്. അതുകൊണ്ട് തന്നെ ഇത്തവണ മഹിക്ക് വേണ്ടി കപ്പടിക്കണം. റെയ്‌ന പറയയുന്നു.

വിമര്‍ശനങ്ങള്‍ക്ക് തന്റെ പ്രകടനം കൊണ്ട് മറുപടി പറയുന്നതാണ് ധോനിയുടെ ശീലം. ചിലപ്പോഴൊക്കെ കാര്യങ്ങളെ വൈകാരികമായും സമീപിക്കേണ്ടി വരും. ധോണിയ്ക്ക് വേണ്ടി കപ്പുയര്‍ത്താന്‍ കഴിയുന്ന ഒരു ടീം ഞങ്ങള്‍ക്കുണ്ട്. റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Content Highlights: Want to win trophy for MS Dhoni, says Suresh Raina IPL 2018