കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ അമ്പയറിങ് പിഴവുകള്‍ തുടര്‍ക്കഥയാകുന്നു. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയിലും അമ്പയര്‍ക്ക് അബദ്ധം പറ്റി. കൊല്‍ക്കത്ത താരം ടോം കുറാന്‍സിന്റെ പന്ത് നോ ബോള്‍ വിളിച്ചാണ് അമ്പയര്‍ ഇത്തവണ അബദ്ധം കാണിച്ചത്.

മുംബൈ മൂന്ന് വിക്കറ്റിന് 150 റണ്‍സെന്ന നിലയിലായിരിക്കുമ്പോഴാണ് സംഭവം. ഫീല്‍ഡിലുണ്ടായിരുന്ന അമ്പയര്‍ അനന്തപത്മനാഭന്‍ നോ ബോള്‍ വിളിക്കുകായിരുന്നു. റീപ്ലേകളില്‍ ടോം കുറാന്റെ കാല്‍ ലൈന്‍ കടന്നുപോയിട്ടില്ലെന്ന് വ്യക്തമായതോടെ ദിനേശ് കാര്‍ത്തികും കുറാനും അമ്പയറുടെ അടുത്തേക്ക് ഓടി കാര്യം പറഞ്ഞു,

പക്ഷേ അമ്പയര്‍ നോ ബോളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അമ്പയറുടെ ഈ തീരുമാനത്തില്‍ കാണികള്‍ മാത്രമല്ല, കമന്റേറ്റര്‍മാര്‍ വരെ അമ്പരന്നു. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. മത്സരത്തില്‍ 102 റണ്‍സിന്റെ കൂറ്റന്‍ വിജയവും മുംബൈ സ്വന്തമാക്കി.

Content Highlights: Umpire Makes Bizarre No Ball Decision During Kolkata Knight Riders vs Mumbai Indians Match