ഹൈദരാബാദ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ബാംഗ്ലൂര്‍ താരം ഉമേഷ് യാദവ് എറിഞ്ഞ ഒരു പന്താണ് എല്ലാവരെയും ചിരിപ്പിച്ചത്. 

15-ാം ഓവറിലെ നാലാമത്തെ പന്തായിരുന്നു അത്. ക്രീസിലുണ്ടായിരുന്നത് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു. റണ്ണപ്പ് എടുത്ത വന്ന ഉമേഷിന് പന്തിന്മേലുള്ള നിയന്ത്രണം വിട്ടു. പന്ത് മുകളിലേക്ക് തെറിച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലായി. പന്ത് കൈവിട്ടതാണെന്ന് മനസ്സിലായതോടെ എല്ലാവരും ചിരിച്ചു. അടിക്കാനായി ബാറ്റു വീശിയ കെയ്ന്‍ വില്ല്യംസണും അന്തംവിട്ടു. 

ഈ ഐ.പി.എല്‍ സീസണില്‍ മികച്ച ബൗളിങ് പ്രകടനമാണ് ഉമേഷ് പുറത്തെടുക്കുന്നത്. 8.14 എക്കണോമി റേറ്റിൽ 14 വിക്കറ്റ് ഇതുവരെ ബാംഗ്ലൂര്‍ താരം വീഴ്ത്തി.  ഇത് ആദ്യമായല്ല ക്രിക്കറ്റില്‍ ഇങ്ങനെ സംഭവിക്കുന്നത്. നേരത്തേയും ഇതുപോലെയുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. 

Content Highlights: Umesh Yadav bowls incredible comic ball Virat Kohli reacts hilariously