ബെംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ്മ പുറത്തായെങ്കിലും ആരാധകരേയും താരങ്ങളേയും അദ്ഭുതപ്പെടുത്തി മുംബൈ ക്യാപ്റ്റന്‍ ഒരു ക്യാച്ചെടുത്തു. വായുവില്‍ വട്ടംകറങ്ങി പന്ത് കൈപ്പിടിയിലൊതുക്കിയാണ് രോഹിത് എല്ലാവരേയും ഞെട്ടിച്ചത്.

ന്യൂസീലന്‍ഡ് താരം മിച്ചല്‍ മക്ലീഗന്‍ എറിഞ്ഞ നാലം ഓവറിലെ അവസാന പന്തിലായിരുന്നു ആ ക്യാച്ച് പിറന്നത്. ബാംഗ്ലൂർ താരം ക്വിന്റണ്‍ ഡികോക്കിന്റെ ബുള്ളറ്റ് വേഗത്തിലുള്ള ഷോട്ട് പായിച്ചു. പന്ത് നിലത്ത് തൊടാന്‍ നേരിയ വ്യത്യാസമുള്ളപ്പോള്‍ വായുവില്‍ കറങ്ങിത്തിരിഞ്ഞ് രോഹിത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. പന്ത് നിലത്ത് തൊട്ടെന്ന സംശയത്തില്‍ റിവ്യൂവിന് നല്‍കിയെങ്കിലും അത് ക്യാച്ച് തന്നെയായിരുന്നു.

13 പന്തില്‍ ഏഴു റണ്‍സെടുത്താണ് ഡികോക്ക് പുറത്തായത്. മത്സരത്തില്‍ 168 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 153 റണ്‍സിന് പുറത്തായി. 14 റണ്‍സിനാണ് ബാംഗ്ലൂർ വിജയമാഘോഷിച്ചത്. 

Content Highlights: Rohit Sharma Takes Brilliant Catch Millimetres Off The Ground Mumbai indians