പുണെ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ നിന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പുറംന്തള്ളിയ ശേഷം ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോനി ചെയ്തത് ഹോട്ടൽ മുറിയിൽ പോയി വിശ്രമിക്കുകയല്ല, ഗ്രൗണ്ടിൽ തിരിച്ചെത്തി മകള്‍ സിവയ്ക്കൊപ്പം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു. ക്യാപ്റ്റൻ കൂളിന്റെ കുട്ടിക്കളിയുടെ വീഡിയോ ഏതായാലും വൈറലായി.

പഞ്ചാബിന് നിര്‍ണായകമായ മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ചെന്നൈ അവരെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ധോനി ഏഴ് പന്തില്‍ 16 റണ്‍സോടെ പുറത്താകാതെ നിന്നു.

ചെന്നൈയുടെ വിജയം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പുണെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മകൾക്കൊപ്പമുള്ള  ധോനിയുടെ കളി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഇതിന്റെ വീഡിയോ ഇതിനോടകം ആയിരങ്ങള്‍ കണ്ടു കഴിഞ്ഞു.