കൊല്‍ക്കത്ത: രാജസ്ഥാന്‍ അനായാസ ജയം സ്വന്തമാക്കുമെന്ന് തോന്നിച്ച മത്സരം സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബൗളര്‍മാര്‍ കൊല്‍ക്കത്തയ്ക്ക് ഗംഭീര വിജയമൊരുക്കി. ജയത്തോടെ ക്വാളിഫയറില്‍ കടന്ന കൊല്‍ക്കത്ത വെള്ളിയാഴ്ച ഹൈദരാബാദുമായി ഏറ്റമുട്ടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 170 റണ്‍സാണ് രാജസ്ഥാന് വിജയലക്ഷ്യമായി മുന്നില്‍വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര ഓവറുകളില്‍ റണ്‍ കണ്ടെത്താനാവാത്തത് ലക്ഷ്യത്തിലേക്കെത്തനായില്ല. 144 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. വിക്കറ്റുകള്‍ നേടാനായില്ലെങ്കിലും റണ്ണൊഴുക്ക് തടയുന്നതില്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ നടത്തിയ പരിശ്രമം മത്സരത്തില്‍ നിര്‍ണായകമായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് മോശം തുടക്കത്തില്‍ നിന്ന് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും ആന്ദ്രെ റസലുമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് കരകയറ്റിയത്. 38 പന്തില്‍ നിന്ന് കാര്‍ത്തിക് 52 ഉം റസല്‍ പുറത്താകാതെ 25 പന്തില്‍ നിന്ന് 49 റണ്‍സും എടുത്തു. 51-ന് നാല് എന്ന നിലയില്‍ നിന്ന് കാര്‍ത്തികും അവസാന ഓവറിറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങോടെ റസലും ടീമിനെ 169-7  എന്ന ഭേദപ്പെട്ട നിലയിലെത്തിക്കുകയായിരുന്നു. രാജസ്ഥാനായി കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ ലഫ്‌ലിന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ശ്രേയസ് ഗോപല്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി മലയാളി താരം സജ്ഞു സാംസണ്‍ നേടിയ അര്‍ദ്ധ സെഞ്ചുറി പാഴായി. ഓപ്പണറായി ഇറങ്ങിയ രാഹന 46 ഉം രാഹുല്‍ ത്രിപാഠി 20 ഉം റണ്‍സെടുത്തു. രാഹനുയും സാസണും രണ്ടാം വിക്കറ്റില്‍ നടത്തിയ കൂട്ടുക്കെട്ടില്‍ റണ്‍ നിരക്കിനനുസൃതമായി സ്‌കോര്‍ കണ്ടെത്താനാവത്താണ് പരാജയത്തിന്റെ മുഖ്യകാരണം. 38 പന്തിലാണ് സജ്ഞു 50 അടിച്ചത്. 41 പന്തിലായിരുന്നു രഹാനെ 46 എടുത്തത്.

പിയൂഷ് ചൗള രണ്ടും പ്രസിത് കൃഷ്ണയും കുല്‍ദീപ് യാദവും ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി.