ചണ്ഡീഗഢ്: കെ.എല്‍. രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ഐപിഎലില്‍ കിങ്‌സ് ഇലന്‍ പഞ്ചാബിന് ഡല്‍ഹിക്കെതിരെ ആറു വിക്കറ്റ് ജയം. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഡല്‍ഹിയെ നിശ്ചിത ഓവറില്‍ 166 റണ്‍സിലൊതുക്കി. മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് ഏഴ് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറിക്കടക്കുകയായിരുന്നു. 14 പന്തില്‍ നിന്ന് മിന്നല്‍ പ്രകടനത്തോടെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രാഹുല്‍ 51 റണ്‍സില്‍ പുറത്തായി. 33 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ കരുണ്‍ നായരും ബാറ്റിങ്ങില്‍ പഞ്ചാബിനുവേണ്ടി നിര്‍ണായ പ്രകടനം കാഴ്ചവെച്ചു.

നേരത്തെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഡല്‍ഹിക്ക് 166 റണ്‍സെന്ന സ്‌കോര്‍ പടുത്തുയര്‍ത്താനായത്. 42 പന്തില്‍ നിന്ന് ഗംഭീര്‍ 55 റണ്ണെടുത്തു. റിഷഭ് പന്ത് 28റണ്‍സും ക്രിസ് മോറിസ് പുറത്താകാതെ 27റണ്‍സും എടുത്തു.

22 റണ്ണെടുത്ത മാര്‍കസ് സ്റ്റോയിന്റ്‌സും 24 റണ്ണെടുത്ത ഡേവിഡ് മില്ലറുമാണ് പുറത്താകാതെ പഞ്ചാബിനായി വിജയ റണ്‍ നേടിയെടുത്തത്.