കൊല്‍ക്കത്ത:  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ വ്യത്യസ്ത സിക്‌സുമായി രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. രണ്ടാം ഓവറിലായിരുന്നു ഈ സിക്‌സ് പിറന്നത്. ശിവം മാവിയായിരുന്നു ബട്‌ലറുടെ ഇര.

രണ്ടാം ഓവറിലെ ശിവത്തിന്റെ രണ്ടാം പന്തില്‍ വേഗവും ഗതിയുമെല്ലാം കണക്കു കൂട്ടി സ്റ്റമ്പിന് കുറുകെ നിന്ന് ബട്‌ലര്‍ സിക്‌സ് അടിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ദില്‍ സ്‌കൂപ്പിന് സമാനമായ രീതിയിലായിരുന്നു ബട്‌ലറുടെ സിക്‌സ്. 

22 പന്തില്‍ 39 റണ്‍സെടുത്ത് ബട്‌ലര്‍ പുറത്തായി. അഞ്ചു ഫോറും രണ്ടു സിക്‌സും നേടിയ ബട്‌ലറാണ് രാജസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി മികച്ച ഫോമില്‍ കളിച്ച ബട്‌ലര്‍ക്ക് ഇന്ന് മികവിലേക്കുയരാനായില്ല.

Content Highlights: Jos Buttler Six IPL 2018 Rajasthan Royals