കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ഇഷ് സോധിയുടെ വിക്കറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചാവിഷയം. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ വിക്കറ്റുകളിലൊന്നായിരുന്നു അത്‌.

നൂറു റണ്‍സിനിടയില്‍ രാജസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. ഇങ്ങനെ രാജസ്ഥാന്‍ തകര്‍ച്ചയിലായിരിക്കുമ്പോഴാണ് ഇഷ് സോധി ക്രീസിലെത്തിയത്. എന്നാല്‍ 17-ാം ഓവറില്‍ ഇഷ് സോധിയും മടങ്ങി. കാണികളെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ആ വിക്കറ്റ്. പ്രസീദ് കൃഷ്ണയെറിഞ്ഞ പന്ത് സോധിയുടെ ബാറ്റില്‍ തട്ടിയ ശേഷം പാഡില്‍ കൊണ്ട് ഉയര്‍ന്നുപൊങ്ങി. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് പന്ത് ക്യാച്ച് ചെയ്തു. 

കൊല്‍ക്കത്ത താരങ്ങള്‍ ഔട്ടിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. തുടര്‍ന്ന് തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയായിരുന്നു. തേഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. 

Content Highlights: Ish Sodhi Wicket IPL 2018 KKR vs RR