മുംബൈ: രണ്ടു വര്‍ഷത്തെ മാറ്റി നിര്‍ത്തലിന് ഐപിഎലിലെ മൂന്നാം കിരീടം അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മധുര പ്രതികാരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഷെയ്ണ് വാട്സണ് ആളിക്കത്തിയപ്പോള്‍ രണ്ടാം കിരീടമെന്ന ഹൈദരാബാദിന്റെ സ്വപ്നം ചാരമായി മാറി. ഐപിഎല്‍ പതിനൊന്നാം സീസണ് കിരീടം ധോണിയും സംഘവും ഉയര്‍ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ചെന്നൈക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്സണ്‍റെ മിന്നല്‍ സെഞ്ചുറി (117)യുടെ ബലത്തില്‍ 18.3 ഓവറില്‍ എട്ടു വിക്കറ്റ് ബാക്കി നില്‍ക്കെ മഞ്ഞപ്പട മറികടക്കുകയായിരുന്നു. ഇതോടെ ഐപിഎലിലെ മൂന്ന് കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം ചെന്നൈയും എത്തി. 2010,11 വര്‍ഷങ്ങളിലായിരുന്നു ചെന്നൈ ഇതിന് മുമ്പ് കിരീടം ചൂടിയത്.
57 പന്തില്‍ നിന്ന് 117 എടുത്ത വാട്സണ് 51 പന്തിലാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്. എട്ടു സ്കിസ്റുകളും 11 ഫോറുകളും വാട്സണിന്റെ ഇന്നിങ്സില്‍ പിറന്നു.
ഓപ്പണര്‍ ഫാഫ് ഡുപ്ലെസി നാലാം ഓവറില്‍ പുറത്താകുമ്പോള്‍ 16 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. പിന്നീട് സുരേഷ് റെയ്നൊക്കൊപ്പമാണ് വാട്സണ് തകര്‍ത്താടിയത്. ചെന്നൈ സ്കോര്‍ 133-ല്‍ നില്‍ക്കെ ബ്രാത്വൈറ്റിന്റെ പന്തില്‍ സുരേഷ് റെയ്ന മടങ്ങി. പിന്നീടെത്തിയ അമ്പാട്ടി റായിഡു പുറത്താകാതെ 18 പന്തില്‍ നിന്ന് 12 റണ്ണെടുത്തു.
Chennai are Super Kings. A fairytale comeback as @ChennaiIPL beat #SRH by 8 wickets to seal their third #VIVOIPL Trophy 🏆🏆🏆. This is their moment to cherish, a moment to savour. pic.twitter.com/ABMnOGiEkg — IndianPremierLeague (@IPL) May 27, 2018
അഫ്ഗാന് താരം റാഷിദ് ഖാനും ഭുവനേശ്വര്‍ കുമാറും മാത്രമാണ് ഹൈദരാബാദ് ബൗളിങ് നിരയില്‍ അടിവഴങ്ങുന്നതില് പിശുക്ക് കാണിച്ചത്. ഭുവനേശ്വറിന് നാലോവറില്‍ 17 ഉം റാഷിദ് ഖാന് നാലവോറില് 24 ഉം റണ്‍സ് ലഭിച്ചപ്പോള്‍ മറ്റുള്ളവരുടെയെല്ലാം ഇക്കോണമി പത്തിന് മുകളില്‍ പോയി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് യൂസുഫ് പഠാന്റെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും തകര്‍പ്പന്‍ ബാറ്റിങിന്റെ മികവിലാണ് സ്കോര്‍ 178 ലെത്തിച്ചത്.
രണ്ടു ഫോറുകളും അഞ്ച് സിസ്കറുകളുമായി 36 പന്തില്‍ നിന്ന് വില്യംസണ് 41 റണ്ണെടുത്തപ്പോള്‍ പുറത്താകാതെ യൂസുഫ് പഠാന് 25 പന്തില്‍ നിന്ന് 45 റണ്ണെടുത്തു. രണ്ട് സിക്സറുകളും നാലു ഫോറുകളുമടങ്ങിയതാണ് പഠാന്റെ ഇന്നിങ്സ്. 11 പന്തില്‍ 21 റണ്ണെടുത്ത് വെടിക്കെട്ട് ബാറ്റ്സ്മാന് കാര്‍ലോസ് ബ്രാതൈ്വറ്റ് അവസാന പന്തില്‍ ഷര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ പുറത്തായി.
അഞ്ചു റണ്ണെടുത്താണ് രണ്ടാം ഓവറില്‍ ഗോസ്വാമി റണ്ണൗട്ടായത്. 26 റണ്ണെടുത്ത ശിഖര്‍ ധവാന്റെ സ്റ്റംബ് രവീന്ദ്ര ജഡേജ തെറിപ്പിക്കുകയായിരുന്നു. 47 റണ്ണെടുത്ത് നില്‍ക്കെ വില്ല്യംസണെ കരണ്‍ ശര്‍മ്മയാണ് മടക്കി അയച്ചത്. തുടര്‍ന്നിറങ്ങിയ ഷാക്കിബുള്‍ ഹസ്സനെ 23 റണ്ണെടുത്ത് നില്‍ക്കെ ബ്രാവോ റെയ്നയുടെ കൈയിലും മൂന്ന് റണ്ണെടുത്ത ദീപക് ഹൂഡയെ ഷോറിയുടെ കൈയില്‍ ലുംഗി ന്ഗിതിയും എത്തിച്ചു.