മുംബൈ:ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. അവസാന പന്തുവരെ ജസസാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ മൂന്നു റണ്‍സിനാണ് മുംബൈയുടെ ജയം. സ്കോര്‍: മുംബൈ 20 ഓവറില്‍ എട്ടുവിക്കറ്റിന് 186, പഞ്ചാബ് 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 183. ജയത്തോടെ 12 പോയന്റുമായി മുംബൈ നാലാംസ്ഥാനത്തേക്ക് കയറി.
60 പന്തില്‍ 94 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുല്‍ പഞ്ചാബിനെ ജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും 18-ാം ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. അവസാന ഘട്ടത്തില്‍ ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനും (എട്ടു പന്തില്‍ 10 റണ്‍സ്) യുവരാജിനും (മൂന്നുപന്തില്‍ 1) ടീമിനെ ജയിപ്പിക്കാനായില്ല. മുംബൈയുടെ പല ബൗളര്‍മാരും രാഹുലിന്റെ ആക്രമണത്തിന് ഇരയായപ്പോള്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ലോകേഷ് രാഹുല്‍ റണ്‍നേട്ടത്തില്‍ മുന്നിലെത്തി. രാഹുല്‍ 10 ബൗണ്ടറിയും മൂന്നു സിക്സറും കണ്ടെത്തി. ആരോണ്‍ ഫിഞ്ച് 46 റണ്‍സെടുത്തു.
ടോസ് ജയിച്ച പഞ്ചാബ് നായകന് രവിചന്ദ്രന്‍ അശ്വിന് മുംബൈയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ആന്‍ഡ്രൂ ടൈയുടെ ബൗളിങ്ങാണ് മുംബൈയെ തകിടം മറിച്ചത്. ഓപ്പണര്‍മാരായ എവിന്‍ ലൂയീസ് (9), സൂര്യകുമാര്‍ യാദവ് (27), മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന് കിഷന് (20), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരുടെ വിക്കറ്റുകളാണ് ടൈ വീഴ്ത്തിയത്. 23 പന്തില്‍ 50 റണ്‍സെടുത്ത വിന്‍ഡീസ് താരം കൈറണ്‍ പൊള്ളാര്‍ഡാണ് മുംബൈ ബാറ്റിങ്ങില്‍ തിളങ്ങിയത്.