ബെംഗളൂരു: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. 14 റണ്‍സിനാണ് ബംഗളൂരു മുംബൈയെ തോല്‍പിച്ചത്. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയ ബെംഗളൂരുവിനെതിരെ 153 റണ്‍സ് നേടാനേ മുംബൈക്ക് സാധിച്ചുള്ളു. 

മുംബൈയുടെ പരാജയത്തോടെ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം പാഴായി. മുംബൈയ്ക്കുവേണ്ടി ഹര്‍ദിക് പാണ്ഡ്യ 42 പന്തില്‍ അര്‍ധ സെഞ്ചുറിയും മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടിയിരുന്നു. രോഹിത് ശര്‍മ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ജെ.പി ഡുമിനി (29), പൊള്ളാര്‍ഡ് (13), ക്രുനാല്‍ പാണ്ഡ്യ (23), ബെന്‍ കട്ടിങ് (12) എന്നിങ്ങനെയാണ് മുംബൈയുടെ മറ്റു സ്‌കോറുകള്‍.

31 പന്തില്‍ 45 റണ്‍സടിച്ച ഓപ്പണര്‍ മാനന്‍ വോഹ്റയാണ് ബെംഗളൂരുവിന്റെ ടോപ്പ് സ്‌കോറര്‍. രണ്ടു ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെയായിരുന്നു വോഹ്റയുടെ ഇന്നിങ്സ്. മക്കല്ലം 37 റണ്‍സെടുത്ത് റണ്‍ഔട്ടായപ്പോള്‍ 32 റണ്‍സായിരുന്നു വിരാട് കോലിയുടെ സംഭാവന. 10 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്രാന്‍ഡ്ഹോമിന്റെ ബാറ്റിങ്ങാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ 150 കടത്തിയത്.

ontent Highlights: IPL 2018 Mumbai Indians vs Bengaluru Royal Challengers