മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ഫൈനലിലെ ടീമുകളെ നേരത്തെ തീരുമാനിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ അതു നിഷേധിച്ച് മറ്റൊരു കൂട്ടം ആരാധകര്‍. സ്റ്റാറിന്റ െൈലവ് സ്ട്രീമിങ് ആപ്പും വെബ്‌സൈറ്റുമായ ഹോട്ട്‌സ്റ്റാര്‍ സംപ്രേഷണം ചെയ്ത ഐ.പി.എല്‍ ഫൈനലിന്റെ പ്രൊമോ വീഡിയോ തെളിവായി ചൂണ്ടിക്കാട്ടിയാണ് ഐ.പി.എല്ലില്‍ ഒത്തുകളിയെന്ന് റിപ്പോര്‍ട്ട് വന്നത്. 

ഈ പ്രൊമോ വീഡിയോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളിയായി വരുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ രണ്ടാം ക്വാളിഫയര്‍ വെള്ളിയാഴ്ച്ച നടക്കാനിരിക്കെയാണ് ഈ പ്രൊമോ പുറത്തുവന്നത്. തുടര്‍ന്ന് ആരാധകര്‍ ഐ.പി.എല്ലിനെതിരെ രംഗത്തുവരികയായിരുന്നു.

എന്നാല്‍ മറ്റൊരു ആരാധകന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഫൈനലിന്റെ പ്രൊമോ വീഡിയോ ട്വീറ്റു ചെയ്തു. ഇതും ഹോട്ട് സ്റ്റാറിന്റെ പ്രൊമോയാണ്. ഫൈനലിന് മുമ്പ് ഹോട്ട് സ്റ്റാര്‍ രണ്ട് പ്രൊമോ വീഡിയോ തയ്യാറാക്കി വെച്ചതാണെന്നും അതില്‍ ഒരെണ്ണം മാത്രം പുറത്തുവിട്ട് ഐ.പി.എല്ലില്‍ ഒത്തുകളിയുണ്ടെന്ന് ആരോപിക്കുകയാണെന്നും ഈ ആരാധകന്‍ പറയുന്നു. ഏതായാലും ഫൈനലില്‍ ചെന്നൈയ്ക്ക് എതിരാളി ആരെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

പ്രൊമോ വണ്‍

 

പ്രൊമോ റ്റു

 

ആരാധകരുടെ ട്വീറ്റുകള്‍

Content Highlights: IPL 2018 Final fixed? Leaked Hotstar video of CSK vs KKR game