ബെംഗളൂരു: ഒരു പന്തില്‍ എത്ര റണ്‍സ് നേടാനാകും? ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടയില്‍ ഒരു പന്തില്‍ 13 റണ്‍സാണ് അടിച്ചെടുത്തത്. അതും ഒരു തവണയല്ല, രണ്ടു തവണ.

ബാംഗ്ലൂര്‍ താരങ്ങളായ ബ്രണ്ടന്‍ മക്കല്ലവും ഗ്രാന്‍ഡ്‌ഹോമുമാണ് ഒരു പന്തില്‍ 13 റണ്‍സെടുത്തത്. 10-ാം ഓവറില്‍ മക്കല്ലമാണ് ഇതിന് തുടക്കമിട്ടത്.  ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മക്കല്ലം സിക്‌സടിച്ചു. പക്ഷേ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇതോടെ ഏഴു റണ്‍സ് കിട്ടി. അടുത്ത പന്തില്‍ മക്കല്ലം വീണ്ടും സിക്‌സ് നേടി. ഇതോടെ ഒരു പന്തില്‍ നിന്ന് 13 റണ്‍സാണ് മക്കല്ലം ബാംഗ്ലൂരിനായി സംഭാവന ചെയ്തത്.

ബാഗ്ലൂരിന്റെ ഇന്നിങ്‌സിലെ അവസാന പന്തിലും ഇതു തന്നെ സംഭവിച്ചു. ഈ സമയത്ത് ഗ്രാന്‍ഡ്‌ഹോമായിരുന്നു ക്രീസിലുണ്ടായിരുന്നത്. മക്കല്ലത്തെപ്പോലെ രണ്ടു സിക്‌സ് തന്നെയാണ് ഗ്രാന്‍ഡ്‌ഹോമും അടിച്ചത്. എന്നാല്‍ ബൗളര്‍ മിച്ചല്‍ മക്ലീഗനായിരുന്നു എന്ന വ്യത്യാസം മാത്രം.  മത്സരത്തില്‍ ബാംഗ്ലൂര്‍ 14 റണ്‍സിന് മുംബൈയെ പരാജയപ്പെടുത്തി. 

Content Highlights: How two deliveries cost Mumbai Indians the entire match 26 runs in 2 balls