മുംബൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തിയതില്‍ താരം ഫാഫ് ഡു പ്ലെസിസായിരുന്നെങ്കിലും അതിനിടയില്‍ ത്രസിപ്പിക്കുന്ന ഒരു ക്യാച്ചിനും ആരാധകര്‍ സാക്ഷിയായി. ചെന്നൈയുടെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ ആയിരുന്നു ആ ക്യാച്ചിനുടമ. 

ഹൈദരാബാദിന്റെ ഇന്നിങ്‌സിലെ 15-ാം ഓവറിലെ അവസാന പന്തിലാണ് ആ ക്യാച്ച് പിറന്നത്. ആ ഓവറിലെ അവസാന പന്തില്‍ ബൗണ്ടിറയടിക്കാനുള്ള ശ്രമത്തിലായിരുന്നു യൂസുഫ് പഠാന്‍. എന്നാല്‍ വായുവില്‍ തിരിഞ്ഞ് മറിഞ്ഞ് ബ്രാവോ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 

തകര്‍ന്നുപോയെ ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പഠാന്‍ കര കയറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബ്രാവോയുടെ ഈ ക്യാച്ച്. 28 പന്തില്‍ 24 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ പഠാന്റെ സമ്പാദ്യം.

Content Highlights: Dwayne Bravo takes a stunner to dismiss Yusuf Pathan IPL 2018 CSK