.പി.എല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ ക്രിസ് ഗെയ്‌ലിന്റെ ഏറ്റെടുക്കാന്‍ ഒരു ടീമും മുന്നോട്ടു വന്നിരുന്നില്ല. തുടര്‍ന്ന് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് വിന്‍ഡീസ് താരത്തെ ടീമിലെടുക്കുകയായിരുന്നു. പ്രിതി സിന്റയും വീരേന്ദര്‍ സെവാഗും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. 

ഗെയ്‌ലിനെ വൃദ്ധനെന്നും കടലാസു പുലിയെന്നും വിളിച്ച് പരിഹസിച്ച ആരാധകരും ഏറെയുണ്ട്. എന്നാല്‍ ഐ.പി.എല്‍ തുടങ്ങിയതോടെ കളി മാറി. ചെന്നൈയ്‌ക്കെതിരെ അര്‍ധസെഞ്ചുറിയുമായി കളം നിറഞഅഞ ഗെയ്ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. ഐ.പി.എല്ലിലെ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഗെയ്ല്‍ മൂന്നാമതെത്തുകയും ചെയ്തു. ഒന്നാമതുള്ള കോലിയും രണ്ടാമതുള്ള സഞ്ജുവും നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഗെയ്ല്‍ രണ്ടു മത്സരങ്ങള്‍ കളിച്ചാണ് മൂന്നാം സ്ഥാനത്തെത്തിയത്.

മത്സരശേഷം പഞ്ചാബ് ടീമിന്റെ മെന്ററായ സെവാഗ് ഒരു ട്വീറ്റ് ചെയ്തു. ആ ട്വീറ്റ് എല്ലാവരിലും ചിരി പടര്‍ത്തി. ഗെയ്‌ലിനെ ടീമിലെടുത്ത് താന്‍ ഐ.പി.എല്ലിനെ രക്ഷിച്ചു എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. അതു ശരിയാണെന്ന് ഗെയ്ല്‍ മറുപടിയും നല്‍കി. 

നേരത്തെ ഗെയ്ല്‍ ഇതേ കാര്യം പറഞ്ഞിരുന്നു. ഹൈദരാബാദിനെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇന്നിങ്‌സിന് ശേഷമായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം. തന്നെ ടീമിലെടുത്ത് സെവാഗ് ഐ.പി.എല്ലിനെ രക്ഷിച്ചു എന്നായിരുന്നു ഗെയ്ല്‍ പറഞ്ഞത്.

Content Highlights: Virender Sehwag Makes Hilarious Claim About Saving IPL 2018, Chris Gayle Concurs