ചെന്നൈ: എം.എസ് ധോനിയുടെ മകള്‍ സിവയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മലയാളം പാട്ടുകള്‍ പാടി കേരളത്തിലുള്ളവരുടേയും ഹൃദയം കീഴടക്കിയവളാണ് കുഞ്ഞു സിവ. ചൊവ്വാഴ്ച്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തിനിടയില്‍ ഒരാളുടെ ഹൃദയം കൂടി  കുഞ്ഞുസിവ കീഴടക്കി. ബോളിവുഡിലെ കിങ് ഖാനും കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥനുമായ ഷാരഖ് ഖാന്റെ.

മത്സരത്തിനിടയില്‍ സിവയും ഷാരൂഖ് ഖാനും തമ്മിലുള്ള കുസൃതി നിറഞ്ഞ നിമിഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിവയെ കണ്ടതിന്റെ സന്തോഷം ട്വീറ്റിലൂടെ ഷാരൂഖ് പങ്കുവെയ്ക്കുകയും ചെയ്തു. ഒപ്പം കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ അമ്മയെ കണ്ടുമുട്ടിയതും ഷാരൂഖ് ട്വീറ്റല്‍ പറയുന്നുണ്ട്. 

ചെന്നൈയുടെ കളി കാണാനാണ് സിവയ്‌ക്കൊപ്പം സാക്ഷി ധോനി ചെപ്പോക്ക് സ്‌റ്റേഡിയത്തിലെത്തിയത്. കൊല്‍ക്കത്തയെ പ്ിന്തുണക്കാന്‍ ഷാരൂഖുമെത്തി. തുടര്‍ന്ന് ഗാലറിയില്‍ വെച്ച് സിവയെ കണ്ടതോടെ ഷാരൂഖ് അടുത്തേക്ക് പോകുകയായിരുന്നു. സിവയുമായി കിങ് ഖാന്‍ പെട്ടെന്ന് എടുത്തു, കുസൃതികള്‍ക്കൊപ്പം ഷാരൂഖും കൂട്ടു കൂടി. ഇങ്ങനെയാണ് ചിരിക്കേണ്ടതെന്ന് സിവ കാണിച്ചപ്പോള്‍ ഷാരൂഖും അതുപോലെ ചിരിച്ചു. പിന്നീട് സാക്ഷിയുമായും ഷാരൂഖ് സംസാരിച്ചു. 

നേരത്തെ കൊല്‍ക്കത്തയും ബെംഗളൂരും തമ്മിലുള്ള മത്സരം കാണാന്‍ ഷാരൂഖ് മകള്‍ സുഹാനയ്‌ക്കൊപ്പമെത്തിയിരുന്നു. അന്ന് സുഹാനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ സുഹാന കളി കാണാന്‍ വന്ന ചിത്രവും ഇപ്പോഴത്തെ ചിത്രവും താരതമ്യപ്പെടുത്തിയായിരുന്നു സോഷ്യല്‍ മീഡിയയിലെ പോസ്റ്റ്. പത്ത് വര്‍ഷങ്ങള്‍ ഇത്ര പെട്ടെന്ന് കടന്നുപോയോ എന്നാണ് പലരും ചോദിച്ചത്. 

ziva dhoni

sakshii dhoni

Content Highlights: Shah Rukh Khan Meets Dhoni's Daughter Ziva In Chennai IPL 2018