ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടയില്‍ ഒരു കാഴ്ച്ച കണ്ട് ക്രിക്കറ്റ് ആരാധകരെല്ലാം അമ്പരന്നു. പഞ്ചാബ് താരം മനോജ് തിവാരിയുടെ ബൗളിങ്ങായിരുന്നു എല്ലാവരേയും അമ്പരപ്പിച്ചത്. ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെ ബൗളിങ് ആക്ഷനോട് സാമ്യം പുലര്‍ത്തുന്നതാണ് തിവാരിയുടെ ബൗളിങ്ങ്. മലിംഗയുടെ സ്പിന്‍ പതിപ്പാണ് തിവാരിയെന്നും ആരാധകര്‍ പറയുന്നു.

തുടകത്തില്‍ വിക്കറ്റുകള്‍ പിഴുത് ഹൈദരബാദിനെ പഞ്ചാബ് സമ്മര്‍ദത്തിലാക്കിയെങ്കിലും പിന്നീട് ഷക്കീബുല്‍ ഹസനും മനീഷ് പാണ്ഡെയും കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാനായാണ് പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ മനോജ് തിവാരിയെ പന്തേല്‍പ്പിച്ചത്. എട്ടാം ഓവര്‍ എറിഞ്ഞ തിവാരി പത്ത് റണ്‍സാണ് വിട്ടുകൊടുത്തത്. 

വളരെ കുനിഞ്ഞ് കൈവീശിയാണ് പഞ്ചാബ് താരത്തിന്റെ ബൗളിങ് ആക്ഷന്‍. ഈ വിചിത്ര രീതി കണ്ട് സോഷ്യല്‍ മീഡിയ തിവാരിയെ വെറുതെ വിട്ടില്ല. തിവാരിയുടെ ബൗളിങ് ആക്ഷനുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വന്നത്. ക്രീസില്‍ ഒരു കസരേ ഇട്ടു തരട്ടെ എന്നൊക്കെയാണ് ആരാധകര്‍ ട്രോളിലൂടെ ചോദിക്കുന്നത്.

troll

troll

Content Highlights: Manoj Tiwary Trolled on Twitter For Bowling Like Lasith Malinga