പുണെ: ഐ.പി.എല്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മലയാളി സാന്നിധ്യമാണ് കെ.എം ആസിഫ്. മലപ്പുറം സ്വദേശിയായ ആസിഫ് ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏഴു മത്സരങ്ങളില്‍ പുറത്തിരുന്ന ശേഷമാണ് ചെന്നൈ ആസിഫിന് അവസരം നല്‍കിയത്. 

എന്നാല്‍ മാതൃദിനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ താരമായിരിക്കുകയാണ് ആസിഫ്. പാട്ടു പാടിയാണ് മലയാളി പേസ് ബൗളര്‍ അമ്മയ്ക്ക് ആശംസ അറിയിച്ചത്. 

അമ്മയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല, അതുകൊണ്ട് ഞാനൊരു പാട്ട് പാടുന്നു എന്ന മുഖവുരയോടെയാണ് ആസിഫിന്റെ പാട്ട്. എല്ലാ സൂപ്പര്‍ അമ്മമാര്‍ക്കും ഈ വീഡിയോ സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ചെന്നൈ ടീം ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. 

വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ ആസിഫിനെ 40 ലക്ഷം രൂപ മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. 20 ലക്ഷമായിരുന്നു 24കാരന്റെ അടിസ്ഥാന വില. കേരളത്തിന്റെ രഞ്ജി ടീമില്‍ ഇടം പിടിച്ചിരുന്നെങ്കിലും ആസിഫിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സൗത്ത് സോണ്‍ ടൂര്‍ണമെന്റിലെ പ്രകടനമാണ് ആസിഫിനെ ചെന്നൈ ടീമിലെത്തിച്ചത്. 

TROLL