.പി.എല്‍ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം ശരിക്കും ആഘോഷിക്കുക തന്നെ ചെയ്തു. അതും നൃത്തം ചെയ്ത്. ടീമംഗങ്ങളായ യുവരാജ് സിങ്ങ്, ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ എന്നിവരാണ് ചുവട് വെച്ചത്. ഈ വീഡിയോ ധവാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ബോളിവുഡ് ചിത്രം ഷോലെയില്‍ ഗബ്ബര്‍ സിങ്ങിന്റെ ഡയലോഗോടെയാണ് ധവാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് പേര്‍ ചേര്‍ന്ന് ധവാനയെും യുവിയെയും നെഹ്‌റയെയും നൃത്തം പരിശീലിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ധവാനും യുവരാജും എളുപ്പത്തില്‍ പഠിച്ചെടുത്തപ്പോള്‍ നെഹ്‌റ അല്‍പം പ്രയാസപ്പെട്ടാണ് ചുവട് വെക്കുന്നത്. 

 

Naach Basanti Naach, Jab TAk Tere Paer Chalengey Tab Tak Inki Saansein#gabbar 🤣🤣👌😜

A post shared by Shikhar Dhawan (@shikhardofficial) on