പുണെ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോനിയുടെ ഫോമിനെക്കുറിച്ച് തനിക്ക് യാതൊവുവിധ ആശങ്കയുമില്ലെന്ന് റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ധോനിക്ക് ഇനി മികച്ച ടിട്വന്റി താരമാകാന്‍ കഴിയില്ലെന്ന സൗരവ് ഗാംഗുലിയുടെ പരാമര്‍ശത്തിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു സ്റ്റീവ് സ്മിത്ത്. 

പുണെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ധോനിക്ക് ഫോമിലെത്താന്‍ ഇനിയും സമയമുണ്ട്. അദ്ദേഹം ഒരു ഇതിഹാസ താരമാണ്. സ്മിത്ത് ചൂണ്ടിക്കാട്ടി. 

ധോനി മികച്ചൊരു ഏകദിന താരമാണെന്നും എന്നാല്‍ ടിട്വന്റിയില്‍ ധോനി പരാജയമാണ് എന്ന രീതിയിലുമാണ് ഗാംഹുലി സംസാരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ടിട്വട്വന്റിയില്‍ ധോനി ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടിയതെന്നും അത് മികച്ചൊരു റെക്കോര്‍ഡായി കാണുന്നില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹിക്കെതിരെ വയറു വേദന മൂലമാണ് കളിക്കാതിരുന്നതെന്നും ഗുജറാത്ത് ലയണ്‍സിനെതിരെ കളിക്കാനിറങ്ങുമെന്നും സ്മിത്ത് വ്യക്തമാക്കി.