റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ കാമ്പില്‍ ആവേശം പടര്‍ത്തി ക്യാപ്റ്റന്‍ വിരാട് കോലിയെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ പരിക്കേറ്റ കോലി റോയല്‍ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ടീമിനൊപ്പം ചേര്‍ന്നത്.
കോലിയെ കണ്ടപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിനായിരുന്നു കൂടുതല്‍ സന്തോഷം. തന്റെ സ്വതസിദ്ധഝമായ ശൈലിയില്‍ കൈ രണ്ടും പരസ്പരം മുട്ടിച്ചാണ് കോലിയെ ഗെയ്ല് സ്വീകരിച്ചത്. റോയല്‍ ചലഞ്ചേഴ്സില്‍ പുതുതായി ചേര്‍ന്ന് ടെയ്മല്‍ മില്‍സിനോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു കോലി. ഈ വീഡിയോ റോയല്‍ ചലഞ്ചേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
റാഞ്ചി ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ കോലി ഇതു വരെ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. റോയല്‍ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരങ്ങളില്‍ കോലിക്ക് പകരം ഷെയന്‍ വാട്സനാണ് റോയല്‍ ചലഞ്ചേഴ്സിനെ നയിക്കുക