പുണെ: കരിയറില്‍ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം വളരെ വിലപ്പെട്ടതായിരുന്നുവെന്ന് ഇംഗ്ലണ്ട് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സ്. സ്പിന്നര്‍മാരെ നേരിടാന്‍ പഠിച്ചത് ദ്രാവിഡിന്റെ സഹായം കൊണ്ടാണെന്നും ബില്ലിങ്‌സ് വ്യക്തമാക്കി.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം ഐ.പി.എല്ലില്‍ രണ്ടാം സീസണ്‍ കളിക്കുന്ന ബില്ലിങ്‌സ് കഴിഞ്ഞ ഒരു വര്‍ഷമാണ് ക്രിക്കറ്റ് കരിയറില്‍ നിര്‍ണായകമായതെന്നും ആ ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ കളിയില്‍ പുരോഗതി ഉണ്ടായതായും പറയുന്നു. 

''ദ്രാവിഡ് ഒരു മികച്ച പരിശീലകനാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ദ്രാവിഡിനെപ്പോലൊരു താരത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ ലഭിച്ചത് തന്നെ അനുഗ്രഹമായാണ് കരുതുന്നത്.'' ബില്ലിങ്‌സ് പറഞ്ഞു.