ബാംഗ്ലൂര്‍: മഴയെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാതെ ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

എട്ട് മത്സരങ്ങളില്‍ 9 പോയിന്റുമായി സണ്‍റൈസേഴ്‌സ് മൂന്നാംസ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള ബാംഗ്ലൂര്‍ ആറാംസ്ഥാനത്തുമാണ്.