ന്ത്യയിലെ ഓരോ നിമിഷവും മനോഹരമാക്കിയ ആരാധകരോട് നന്ദി പറഞ്ഞ് റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ യാത്രാമൊഴി. ഫെബ്രുവരിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കായി ഇന്ത്യയിലെത്തിയ സ്റ്റീവ് സ്മിത്ത് കഴിഞ്ഞ നാല് മാസങ്ങളായി ഇന്ത്യയിലാണുള്ളത്. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്ക് പിന്നാലെ ഐ.പി.എല്ലുമെത്തിയതാണ് ഓസീസ് ക്യാപ്റ്റന്റെ ഇന്ത്യയിലെ താമസം നീട്ടിക്കൊണ്ടുപോയത്.

ഇന്ത്യയില്‍ കുറച്ച് ദിവസങ്ങള്‍ കൂടി ബാക്കിയുള്ള സ്മ്ത്ത് തന്റെ ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ടിലൂടെയാണ് എല്ലാവരോടും യാത്ര ചോദിച്ചത്. ''ഇന്ത്യയിലെ കഴിഞ്ഞ നാല് മാസങ്ങള്‍ മനോഹരമായിരുന്നു. അതിനിടയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടായെങ്കിലും ജീവിതത്തില്‍ പഠിച്ച പാഠങ്ങള്‍ വലുതാണ്. ടെസ്റ്റ് മത്സരങ്ങള്‍ പ്രയാസമേറിയതായിരുന്നെങ്കിലും ആസ്വദിച്ചാണ് കളിച്ചത്. ചില നല്ല ആളുകളെ പരിചയപ്പെട്ടു, പുതിയ കൂട്ടുകാരെ കണ്ടെത്തി. ഐ.പി.എല്ലില്‍ പുണെയ്ക്ക് വേണ്ടി കളിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. ഈ യാത്ര എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒന്നാക്കി മാറ്റിത്തന്ന എല്ലാവരോടും നന്ദി പറയുന്നു.'' സ്മിത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

നാല് ചിത്രങ്ങളോടൊപ്പമാണ് സ്മിത്ത് തന്റെ യാത്രാകുറിപ്പെഴിതിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ധോനിയോടൊപ്പമുള്ള ഫീല്‍ഡിങ് നിമിഷവും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നിമിഷങ്ങളും ധര്‍മ്മശാല ടെസ്റ്റിന് മുമ്പ് ദലൈലാമയെ കണ്ടതും ഈ ചിത്രങ്ങളിലുണ്ട്.