കൊല്‍ക്കത്ത: കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടു വിക്കറ്റ് വിജയം. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 16.3 ഓവറില്‍ ലക്ഷ്യം മറികടന്നു. സുനില്‍ നരേയ്‌നാണ് കളിയിലെ താരം. നന്നായി തുടങ്ങിയ പഞ്ചാബിനെ കൃത്യമായ ഇവവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കൊല്‍ക്കത്ത ബൗളര്‍മാരാണ് 170ല്‍ ഒതുക്കിയത്.

ഗൗതം ഗംഭീറിന്റെ അപരാജിത അര്‍ധസെഞ്ചുറിയുടെ മികവിലായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 49 പന്തില്‍ നിന്ന് ഗംഭീര്‍ 72 റണ്‍സ് നേടി. സുനില്‍ നരൈന്‍  18 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. നരൈനും ഗംഭീറും ഓപ്പണിങ് വിക്കറ്റില്‍ നേടിയ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൈല്‍ക്കത്ത ഇന്നിങ്‌സിന് അടിത്തറയായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിനായി ഹാഷിം അംല (27 പന്തില്‍ 25), മനന്‍ വോഹ്‌റ (19 പന്തില്‍ 28) സഖ്യം ആദ്യ വിക്കറ്റില്‍ 53 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 25), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 28), വൃദ്ധിമാന്‍ സാഹ (17 പന്തില്‍ 25) ര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ ഉമേശ് യാദവാണ് പഞ്ചാബ് നിരയില്‍ കാര്യമായ നാശം വിതച്ചത്. ക്രിസ് വോക്ക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍, പിയൂഷ് ചൗള, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Umesh Yadav