ബെംഗളൂരു: ഐപിഎല്ലില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന് 27 റണ്‍സിന്റെ വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് പൂനെ മുട്ടുകുത്തിച്ചത്.

162 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 134 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 30 പന്തില്‍ 29 റണ്‍സെടുത്ത എ ബി ഡി വില്ലിയേഴ്‌സാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 28 റണ്‍സെടുത്തു പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി എസ്എന്‍ താക്കൂര്‍, ബിഎ സ്റ്റോക്‌സ് എന്നിവര്‍ മൂന്നും ഉനദ്കട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.