വാംഖഡെ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബദും തമ്മിലുള്ള മത്സരത്തിനിടെ അബദ്ധം. ശിഖര്‍ ധവാന് പകരം ഡേവിഡ് വാര്‍ണര്‍ ഏഴാം ഓവറിലെ ആദ്യത്തെ പന്തില്‍ ബാറ്റു ചെയ്തതാണ് അബദ്ധമായത്.

ബുംറ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തില്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്നത് വാര്‍ണറായിരുന്നു. വാര്‍ണര്‍ ആ പന്തില്‍ ഫോര്‍ അടിക്കുകയും ചെയ്തു. പിന്നീട് ഏഴാം ഓവര്‍ എറിയാനായി മക്‌ളീന്‍ഗന്‍ എത്തി. സ്വാഭാവികമായും കഴിഞ്ഞ ഓവറിലെ അവസാന പന്തില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ധവാന്‍ സ്‌ട്രൈക്ക് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആ പന്തും നേരിട്ടത് വാര്‍ണറായിരുന്നു.

ഐ.പി.എല്‍ പോലൊരു രാജ്യാന്തര ടൂര്‍ണമെന്റില്‍ സംഭവിക്കാന്‍ പാടില്ലാത്ത അബദ്ധമാണ് കളിക്കിടയിലുണ്ടായത്. ഇക്കാര്യം കമന്ററിയില്‍ സൂചിപ്പിക്കുകയും ചെയ്തു.