ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണ്‍ കന്നി മത്സരത്തില്‍ പൂണെക്കെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. ഇരുപത് പന്തില്‍ നാല്‍പത്‌ റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. പൂണെ മുന്നോട്ട് വെച്ച 164 റണ്‍സ് വിജയലക്ഷ്യം ആറ്‌ പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്. 85 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട്‌ തകര്‍ച്ച നേരിട്ട പഞ്ചാബിനെ മാക്‌സ്‌വെല്‍-ഡേവിഡ് മില്ലര്‍ സഖ്യമാണ് വിജയത്തിലെത്തിച്ചത്. ആഞ്ചാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ipl

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂണെയ്ക്ക് അര്‍ധസെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്കൂം (32 പന്തില്‍ 50) മനോജ് തിവാരിയുമാണ് (23 പന്തില്‍ 40) ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 5 റണ്‍സെടുത്ത് പുറത്തായ ധോനി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. മുംബൈക്കെതിരെ നടന്ന ആദ്യ മത്സരത്തിലെ വിജയശില്‍പിയായ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ ചെറിയ സ്‌കോറില്‍ പുറത്താക്കിയ മാര്‍ക്കസാണ് കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട പൂണെയെ പിടിച്ചുകെട്ടിയത്. വിജയത്തോടെ രണ്ട് പോയന്റ് നേടിയ പഞ്ചാബ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

IPL