ഡല്‍ഹി: മനീഷ് പാണ്ഡെയുടെയും യൂസഫ് പത്താന്റെയും ബാറ്റിങ് മികവില്‍ ഡല്‍ഹി ഫിറോസ് ഷാ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഡല്‍ഹിക്കെതിരെ കൊല്‍ക്കയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ഡല്‍ഹി മുന്നോട്ടുവച്ച 169 വിജയലക്ഷ്യം ഒരു പന്ത്‌ ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. മൂന്ന് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് പത്താന്‍-പാണ്ഡെ സഖ്യമാണ് വിജയം സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ നിര്‍ണായകമായ 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്‍ധ സെഞ്ച്വറി നേടിയ യൂസഫ് പത്താന്‍ മടങ്ങിയത്. 

IPL

47 പന്തില്‍ 61 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്താകെ നിന്നു. നേരത്തെ ആദ്യ ഓവറുകളില്‍ ആഞ്ഞടിച്ച മലയാളി താരം സഞ്ജു വി സാംസണിന്റെ കരുത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഡല്‍ഹിയെ ആദ്യ മത്സരത്തിനിറങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാഥനാണ് പിടിച്ചുകെട്ടിയത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് നാഥന്‍ 3 വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 168/7. കൊല്‍ക്കത്ത 19.5 ഓവറില്‍ 169/6. ഐപിഎല്‍ പത്താം സീസണില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും സഹിതം 8 പോയന്റോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി ഒന്നാമതെത്തി. തോറ്റെങ്കിലും ഡല്‍ഹി നിലവില്‍ മൂന്നാം സ്ഥാനത്ത് തുടരും. 

Sanju

ഫോട്ടോ: ബിസിസിഐ​