കോഴിക്കോട്: ഐ.പി.എല്‍ പത്താം സീസണോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും ത്രി ജി ഡിജിറ്റല്‍ വേള്‍ഡും മൈ ജി മൈ ജെനറേഷന്‍ ഡിജിറ്റല്‍ ഹബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ അവസാന ഘട്ടത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.  

കോഴിക്കോട് സ്വദേശിയായ ആദിത്യ.ബിയാണ് ഫൈനലിലെ  വിജയി. സ്മാര്‍ട്ട് ഫോണാണ് സമ്മാനം. എലിമിനേറ്റര്‍ റൗണ്ടിലെ വിജയി കോഴിക്കോട് സ്വദേശിയായ നേഹ കെ.സ്വാമിനാഥനാണ്. ഡാറ്റ ബാങ്കാണ് സമ്മാനം.

പ്ലേ ഓഫ് റൗണ്ടിലെ വിജയി തിരുവനന്തപുരത്ത് നിന്നുള്ള ഗോകുല്‍ മനോഹരനാണ്. ക്വാളിഫെയര്‍ റ്റു റൗണ്ടില്‍ കൊച്ചിക്കാരനായ ജെറി എം.ജെയും ക്വാളിഫെയര്‍ വണ്ണില്‍ തൃശൂര്‍കാരനായ ദീപക് കെ.ബിയുമാണ് വിജയി.

ത്രി ജി ഡിജിറ്റല്‍ വേള്‍ഡ്, മൈ ജി മൈ ജെനറേഷന്‍ ഡിജിറ്റല്‍ ഹബ് എന്നിവയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജിയും മാതൃഭൂമി ടി.വി. മീഡിയ സൊല്യൂഷന്‍സ് മാനേജര്‍ കെ.വി.ബിജുവും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ipl contest
ഗോകുലിന് പുരസ്‌കാരം സമ്മാനിക്കുന്നു
ipl contest
ജെറിക്ക് പുരസ്‌കാരം സമ്മാനിക്കുന്നു
ipl contest
ദീപകിന് പുരസ്‌കാരം സമ്മാനിക്കുന്നു