ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന എം.എസ് ധോനിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ധോനിക്ക് ആരുടെ മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും എല്ലാ ഫോര്‍മാറ്റിലും ധോനി ക്ലാസ് താരമാണെന്നും വോണ്‍ ട്വീറ്റ് ചെയ്തു. യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന മികച്ച ക്യാപ്റ്റനാണ് ധോനിയെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

പത്താം സീസണില്‍ റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ധോനി ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 61 റണ്‍സാണ് നേടിയത്.  ബാറ്റിങ് ശരാശരി 15 മാത്രമുള്ള ധോനിയുടെ സ്‌ട്രൈക്ക് റേറ്റ് 87.14 ആണ്.അഞ്ചു മത്സരങ്ങളില്‍ രണ്ട് സിക്‌സ് നേടിയത് മാത്രമാണ് ധോനിക്ക് എടുത്തുപറയാനുള്ളത്.