ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെതിരായ വിജയത്തില്‍ മതിമറന്നിരിക്കില്ലെന്ന് അഫ്ഗാനിസ്താന്‍ പേസ് ബൗളര്‍ നവീനുല്‍ ഹഖ്. ഇനി വരാനുള്ളത് ശക്തരായ ഇന്ത്യ, ന്യൂസീലന്റ്‌, പാകിസ്താന്‍ ടീമുകള്‍ക്കെതിരേയുള്ള മത്സരങ്ങളാണെന്നും അതിനാല്‍ സ്‌കോട്ട്‌ലന്റിനെതിരായ വിജയത്തില്‍ ടീം സംതൃപ്തരാകില്ലെന്നും നവീനുല്‍ ഹഖ് പറയുന്നു. 

'ടൂര്‍ണമെന്റില്‍ ഇങ്ങനെയൊരു വിജയത്തോടെയുള്ള തുടക്കം ഞങ്ങള്‍ക്ക് അത്യാവശ്യമായിരുന്നു. പക്ഷേ അതില്‍ മതിമറന്നിരിക്കാനാകില്ല. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. സൂപ്പര്‍ 12-ല്‍ നാല് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്', നവീനുല്‍ ഹഖ് വ്യക്തമാക്കുന്നു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുജീബുര്‍ റഹ്മാന്റെ മികവില്‍ അഫ്ഗാനിസ്താന്‍ സ്‌കോട്ട്‌ലന്റിനെ 130 റണ്‍സിന് കീഴടക്കിയിരുന്നു. 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ട്‌ലന്റ് 60 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 

Content Highlights: We won’t get complacent after win over Scotland, says Afghanistan pacer Naveen ul Haq