ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം രാജ്യത്ത് പലയിടത്തും പടക്കംപൊട്ടിച്ച് ആഘോഷിച്ചെന്ന് മുന്‍താരം വീരേന്ദര്‍ സെവാഗ്. അങ്ങനെയുള്ള രാജ്യത്ത് ദീപാവലിക്ക് മാത്രം പടക്കനിരോധനം എന്തിനാണെന്നും സെവാഗ് ചോദിക്കുന്നു. 

'ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ പാകിസ്താന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പലയിടത്തും പടക്കംപൊട്ടിച്ചു. അതു നല്ലതാണ്. അവര്‍ ക്രിക്കറ്റ് വിജയം ആഘോഷിക്കുകയാണല്ലോ. അതുപോലെ ദീപാവലിക്ക് പടക്കംപൊട്ടിച്ചാല്‍ എന്താണ് പ്രശ്‌നം. എന്തൊരു കാപട്യമാണിത്?', സെവാഗ് ട്വീറ്റില്‍ ചോദിക്കുന്നു.

ഇന്ത്യക്കെതിരേ വിജയം നേടിയ പാക് ടീമിനെ അഭിനന്ദിച്ച് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും സെവാഗ് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. 

Content Highlights: Virender Sehwag reacts to firecrackers being burst in parts of India over Pakistan's 10 wicket win