ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 33-ാം ജന്മദിനം ആഘോഷമാക്കി ടീം അംഗങ്ങള്‍. 

കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിനു ശേഷം ഡ്രസ്സിങ് റൂമില്‍ വെച്ച് കോലി കേക്ക് മുറിച്ചു. ടീമിന്റെ മെന്ററായ എം.എസ് ധോനിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. 

ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം കോലിക്ക് ചുറ്റുമുണ്ടായിരുന്നു. സഹതാരങ്ങള്‍ ചേര്‍ന്ന് കോലിയെ കേക്കില്‍ കുളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജന്മദിനത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ തകര്‍പ്പന്‍ ജയം നേടാന്‍ സാധിച്ചതും കോലിയുടെ സന്തോഷം ഇരട്ടിപ്പിച്ചു. സ്‌കോട്ട്‌ലന്‍ഡിനെതിരേ നേടിയ അതിവേഗ വിജയത്തിലൂടെ നെറ്റ്‌റണ്‍റേറ്റ് മെച്ചപ്പെടുത്താനും ടീമിനായി.

Content Highlights: virat kohli birthday celebrations in dressing room