ദുബായ്:  ട്വന്റി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ട്വന്റി-20 ലോകകപ്പിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണെന്നും എല്ലാ മേഖലയിലും അവര്‍ക്ക് മാച്ച് വിന്നര്‍മാരുണ്ടെന്നും സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഐപിഎല്ലില്‍ യു.എ.യിലെ ഈ സാഹചര്യങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിരുന്നത്. ഇവിടുത്തെ അന്തരീക്ഷവുമായി അവര്‍ നന്നായി ഇണങ്ങിയിട്ടുണ്ടെന്നും സ്മിത്ത് പറയുന്നു.

സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി മികച്ച ബാറ്റിങ്ങാണ് സ്മിത്ത് പുറത്തെടുത്തത്. മൂന്നു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ രക്ഷിച്ചത് സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയാണ്. മാക്‌സ് വെല്ലും സ്‌റ്റോയിന്‍സും സ്മിത്തിന് പിന്തുണ നല്‍കി.

Content Highlights: Terrific India favourites to win T20 World Cup says Steve Smith