ദുബായ്:  ട്വന്റി-20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തത് ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. അതേസമയം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

'ഓള്‍റൗണ്ടറുടെ സാന്നിധ്യം ഒരു ടീമില്‍ വലിയ വ്യത്യാസം കൊണ്ടുവരും. ക്യാപ്റ്റന് കൂടുതല്‍ ബൗളിങ് ഓപ്ഷന്‍ ലഭിക്കും. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നത് എളുപ്പമാക്കും. രണ്ട് ഓവര്‍ എങ്കിലും ഹാര്‍ദികിന് എറിയാന്‍ കഴിയുമെങ്കില്‍ അത് ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥ നല്‍കും. ഹാര്‍ദിക് ബൗള്‍ ചെയ്തില്ലെങ്കിലും ആ കുറവ് മറികടക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമിനുണ്ട്.'കപില്‍ ദേവ് വ്യക്തമാക്കുന്നു. 

പരിക്കുമൂലം ഏറെക്കാലമായി ബൗളിങ്ങില്‍ വിട്ടുനില്‍ക്കുന്ന ഹാര്‍ദികിനെ ഫിനിഷര്‍ എന്ന നിലയിലാകും ഇന്ത്യ ലോകകപ്പില്‍ പരിഗണിക്കുക. ശസ്ത്രക്രിയക്ക് ശേഷം താരം പഴയരീതിയില്‍ ബൗള്‍ ചെയ്തിട്ടില്ല. ഹാര്‍ദികിന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. 

Content Highlights: T20 World Cup Hardik Pandya not bowling will not impact India's chances, feels Kapil Dev