കറാച്ചി: ട്വന്റി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് പാകിസ്താന്റെ മുന്‍താരം തന്‍വീര്‍ അഹമ്മദ്. ആ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് വിരാട് കോലി ലോകകപ്പിന് ശേഷം ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്നും ധോനിയെ മെന്ററായി നിയോഗിച്ചതെന്നും തന്‍വീര്‍ പറയുന്നു.

ഇന്ത്യയുടെ മുന്‍താരങ്ങളായ കപില്‍ ദേവ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ പങ്കെടുത്ത എബിപി ന്യൂസിന്റെ പരിപാടിയിലാണ് തന്‍വീറിന്റെ പരാമര്‍ശം. 'കടലാസില്‍ കരുത്തര്‍ ഇന്ത്യ തന്നെയാണ്. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ പ്രകടനം അതിന് സാക്ഷ്യമാണ്. എന്നാല്‍ ഇന്ത്യയുടെ സമീപകാല പ്രകടനം മോശമാണ്. വിരാട് കോലി തന്നെ ഉദാഹരണം. പ്രകടനം മോശമായതുകൊണ്ടാണ് ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് കോലി വ്യക്തമാക്കിയത്.' തന്‍വീര്‍ പറയുന്നു. 

ലോകകപ്പില്‍ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത് ഒക്ടോബര്‍ 24-ന് ആണ്. പാകിസ്താനാണ് എതിരാളികള്‍. ഈ പശ്ചാത്തലത്തിലാണ് തന്‍വീറിന്റെ പരാമര്‍ശം.

Content Highlights: T20 WC Ex Pak cricketer says India under pressure so they picked MS Dhoni as mentor