അബുദാബി:  ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ കമന്റേറ്റര്‍മാരുടേയും കാണികളുടേയും ശ്രദ്ധ കവര്‍ന്ന് അഫ്ഗാനിസ്താന്‍ പേസ് ബൗളര്‍ നവീനുല്‍ ഹഖിന്റെ ബൗളിങ്. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ അതേ ബൗളിങ് ആക്ഷനായിരുന്നു നവീനുല്‍ ഹഖിന്റേതും. 

കൈകളുടേയും കാലുകളുടേയും ചലനവും ബൗളിങ് ആക്ഷനും എല്ലാം ബുംറയുടേത് തന്നെ. ഈ സാമ്യം കമന്റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇരുവരും ബൗള്‍ ചെയ്യുന്നത് സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞു. ഇതുകണ്ടതോടെ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന നവീനുല്‍ ഹഖിന് ചിരിയടക്കാനായില്ല. 

ഇന്ത്യക്കെതിരായ മത്സരത്തില്‍ നവീനുല്‍ ഹഖ് മോശം പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറില്‍ 59 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. ബുംറയാകട്ടെ, നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ 66 റണ്‍സിന് ഇന്ത്യ വിജയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

Content Highlights: Naveen ul Haq Smiles From Dugout After Broadcasters Show Jasprit Bumrah’s Bowling Similarity