സിക്‌സില്ല, ഫോറില്ല, എന്തിന് ഡബിള്‍ പോലുമില്ല. 16 സിംഗിളുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 35 പന്തില്‍ 16 റണ്‍സെടുത്ത വിന്‍ഡീസ് ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ ഇന്നിങ്സിന്റെ കഥയാണിത്.

ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെതന്നെ ബൗണ്ടറിയോ സിക്‌സോ ഇല്ലാതെ കൂടുതല്‍ പന്ത് നേരിട്ടവരുടെ കൂട്ടത്തിലേക്കാണ് സിമ്മണ്‍സിന്റെ മെല്ലെപ്പോക്ക് കയറിപ്പോയത്. ശരിക്കും പറഞ്ഞാല്‍ ടീമിനെ നക്ഷത്രം എണ്ണിച്ച പ്രകടനം.

മറുവശത്ത് സഹ ഓപ്പണര്‍ എവിന്‍ ലൂയിസ് തകര്‍ത്തടിക്കുമ്പോളാണ് സിമ്മണ്‍സിന്റെ 'പ്രകടനം'. 61 മിനിറ്റ് ക്രീസില്‍ ചെലവിട്ട് 13.2 -ാം ഓവറില്‍ കഗീസോ റബാഡെയുടെ പന്തില്‍ താരം പുറത്താകുമ്പോള്‍ വിന്‍ഡീസ് ആരാധകര്‍ പോലും ആഹ്‌ളാദത്തിലായിക്കാണും.

Content Highlights: Lendl Simmons’ Slow Knock Of 16 Runs From 35 Balls T20 WC