ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ ന്യൂസീലന്റിന് കനത്ത തിരിച്ചടിയായി പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. പരിക്കേറ്റതാണ് കിവീസ് പേസ് ബൗളര്‍ക്ക് തിരിച്ചടിയായത്. 

പകരക്കാരനായി ആദം മില്‍നെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ വ്യക്തമാക്കി. പാകിസ്താനെതിരായ മത്സരത്തിന്റെ ടോസ് വേളയിലാണ് വില്ല്യംസണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മത്സരത്തിന് തൊട്ടുമുമ്പാണ് ഫെര്‍ഗൂസന്റെ പരിക്ക് സ്ഥിരീകരിക്കുന്നത്. 

പരിക്ക് ഭേദമാകാന്‍ മൂന്നു മുതല്‍ നാല് ആഴ്ച്ച വരെ സമയമെടുക്കും. ഫെര്‍ഗൂസന്റെ അഭാവത്തില്‍ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം എന്നിവരാണ് പാകിസ്താനെതിരേ ന്യൂസീലന്റിന്റെ ബൗളര്‍മാര്‍.

Content Highlights: ICC T20 World Cup 2021 Lockie Ferguson Ruled Out