ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് ലോകകപ്പില്‍ നിന്ന് പുറത്ത്. 

തിങ്കളാഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ റണ്ണിനായി ഒടുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. വേദനകൊണ്ട് പുളഞ്ഞ് മൈതാനത്തു കിടന്ന റോയി മുടന്തിയാണ് പുറത്തേക്ക് പോയത്. 

ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 123 റണ്‍സ് നേടി റോയ് ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിലെ പ്രധാന താരമാണ്. 

റോയിക്ക് പകരം ജെയിംസ് വിന്‍സിനെ ടീമിലെടുക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 

നവംബര്‍ 10-ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ മത്സരം.

Content Highlights: icc t20 world cup 2021 jason roy ruled out due to calf injury