തുപോലൊരു സ്വപ്‌നത്തുടക്കം ഏതു ടീമും ഒന്നു മോഹിച്ചുപോകും. ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെതിരായ സൂപ്പര്‍ 12 മത്സരത്തിന്റെ ആദ്യ ഓവറില്‍ പേസ് ബൗളര്‍ റൂബന്‍ ട്രപംല്‍മാന്‍ അത്തരമൊരു തുടക്കമാണ് നമീബിയക്ക് നല്‍കിയത്. ആ ഓവറില്‍ 23-കാരന്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റാണ്. വഴങ്ങിയത് രണ്ട് റണ്‍സും!

ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ജോര്‍ദ് മുന്‍സെയെ ട്രംപല്‍മാന്‍ ബൗള്‍ഡാക്കി. മൂന്നാം പന്തില്‍ കലൂം മക്‌ലിയോഡിനെ വിക്കറ്റ് കീപ്പര്‍ സെയ്ന്‍ ഗ്രീനിന്റെ കൈയിലെത്തിച്ചു. നാലാം പന്തില്‍ റിച്ചി ബെറിങ്ടണെ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇതോടെ സ്‌കോട്ട്‌ലന്റ് മൂന്നു വിക്കറ്റിന് രണ്ട് റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. ഈ രണ്ട് റണ്‍സും വന്നത് വൈഡിലൂടെയാണ്.

ഇതോടെ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ ഓവറില്‍ തന്നെ മൂന്നു വിക്കറ്റെടുക്കുന്ന നാലാമത്തെ താരം എന്ന ചരിത്രനേട്ടം ഈ ഇടങ്കയ്യന്‍ പേസ് ബൗളര്‍ സ്വന്തമാക്കി. ഇതിന് മുമ്പ് പാകിസ്താന്‍ താരങ്ങളായ ഷുഐബ് അക്തര്‍, യാസിര്‍ അറഫാത്, വെസ്റ്റിന്‍ഡീസ് താരം ഫിദല്‍ എഡ്വാര്‍ഡ്‌സ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്.

Content Highlights: A dream first over by Namibia's Ruben Trumpelmann against Scotland in T20 World Cup